12:11am 12 November 2026
NEWS
ഫാ. ജോർജ് നെല്ലിശ്ശേരിയെ അനുസ്മരിച്ചു
08/06/2026  07:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫാ. ജോർജ് നെല്ലിശ്ശേരിയെ അനുസ്മരിച്ചു
HIGHLIGHTS

വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാ. ജോർജ് നെല്ലിശ്ശേരി അനുസ്മരണ സമ്മേളനത്തിൽ ഫാ. തരിയൻ ഞാളിയത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തുന്നു. ദേവസി നെല്ലിശ്ശേരി, അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, അഡ്വ. മത്തായി വർക്കി മുതരേന്തി, ഫാ. അക്വീനോസ് ചിറ്റിലപ്പിള്ളി എന്നിവർ സമീപം.

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ സീനിയർ വൈദീകനും സഭാ പണ്ഡിതനുമായിരുന്ന  ഫാ. ഡോ.  ജോർജ് നെല്ലിശ്ശേരിയെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിവിധ വിശ്വാസി കൂട്ടായ്മകൾ അനുസ്മരിച്ചു. എറണാകുളം കണ്ണങ്കുന്നത്ത് ആശ്രമ ദേവാലയത്തിലെ  കുർബാനയെ തുടർന്ന്  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ അഡ്വ. മത്തായി വർക്കി മുതിരേന്തി അധ്യക്ഷനായിരുന്നു. ഫാ. തരിയൻ ഞാളിയത്ത് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. അക്വീനോസ് ചിറ്റിലപ്പള്ളി, അഡ്വ. ജോയി ജോർജ് വെട്ടിക്കൽ, ജോസഫ്  പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ദേവസി നെല്ലിശ്ശേരി, ടോമി ജെ. പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img